Trip to Munnar and Valparai


കേരളത്തിന്‍റെ കാശ്മീര്‍ എന്നറിയപെടുന്ന മുന്നറിലെക്കാണ് ഞങ്ങളുടെ യാത്ര. അത് വഴി വാള്‍പാറയും  ലിസ്റ്റില്‍ ഉണ്ട്. രണ്ടു മാസം മുന്‍ബു തന്നെ റൂട്ട്മാപ്പ് ഒക്കെ റെടി. എന്‍റെ കുടുംബക്കാരന്‍ നോബല്‍ (ചിക്കു), സഹപ്രവര്‍ത്തകന്‍ സംഗീത്, പഴയ സഹപാടി അമല്‍, പിന്നെ ഞാന്‍ (പേര് എമില്‍, വീട് ഇരിട്ടി, Working in Donboso college, Angadikadavu.) എന്നിവരാണ്‌ ടീമില് ഉള്ളത്.

Day 1

29-08-2012, 2:30pm  ഓണത്തിന്  ഞങ്ങള്‍ മുന്നാര്‍ ലക്ഷ്യമാക്കിയുള്ള യാത്ര  ആരംഭിച്ചു. സംഗീത് തലശേരിയും, അമല്‍ അങ്കമാലിയും ആണ് നില്‍കുക. 4 pm നു സംഗീതിനെയും പിക്ക് ചെയ്തു. മാഹിയില്‍ നിന്നു ഫുള്‍ ടാങ്ങ് പെട്രോള്‍ അടിച്ചു  (Rs 1970/-,29.47L,66 km)  അങ്കമാലിക്ക് പുറപെട്ടു. പക്ഷെ വഴി ചെറുതായി ഒന്ന് തെറ്റി. തൃശൂര്‍ വഴിക്ക് പകരം, ഗുരുവായൂര്‍, കൊടുങ്ങലൂര്‍, പറവൂര്‍ വഴി ആലുവയില്‍ എത്തി. അപ്പോള്‍ സമയം 11:30 pm ഏതായാലും വിളിച്ചു പറഞ്ഞതുപ്രകാരം ആലുവയില്‍ നിന്ന അമലിനെയും കൂട്ടി ഒരു സ്ട്രീടു ലൈറ്റ് ന്റെ അടുത്ത് നിര്‍ത്തി കൈയില്‍ കരുതിയ ഡിന്നര്‍ കഴിച്ചു,. <a href="http://www.linkedtube.com/x1tBnmD9Zvcca392a3bec81460bae0fdbedc5870d38.htm">LinkedTube</a> ആലുവയില്‍ നിന്നു വീണ്ടും ഫുള്‍ ടാങ്ങ് പെട്രോള്‍ അടിച്ചു (Rs 957/-,13.55L, 317 km) യാത്ര തുടര്‍ന്നു. പെരുമ്പാവൂര്‍, കോതമംഗലം വരെ കുഴപ്പമില്ലാതെ വന്നു, അടിമാലിക്ക് പോണമെങ്കില്‍ നേരിയമാങ്ങലം ഫോറെസ്റ്റ് കടക്കണം. ഫോറെസ്റ്റ് എത്തിയപ്പോള്‍ എല്ലാവര്‍ക്കും ഉള്ളില്‍ ചെറിയ ഒരുപേടി. റോഡ്‌ മുഴുവന്‍ വളവുകളും ആവശ്യത്തിനു 





Chiyapara waterfalls
കോടമഞ്ഞും ഉണ്ട്. റോഡില്‍ ആനയിരങ്ങുനതിനെ പറ്റിയുള്ള സംസാരവും തുടങ്ങി. കുറച്ചങ്ങു ചെന്നപ്പോള്‍ കുറച്ചുവണ്ടികള്‍ നിറുതിയിട്ടിരികുന്നു, നല്ല വെള്ളച്ചാട്ടത്തിന്‍റെ ശബ്ദവും. ഞങ്ങള്‍ വണ്ടി നിര്‍ത്തി ഇറങ്ങി നോക്കിയപ്പോള്‍, നിലാവിന്‍റെ വെളിച്ചത്തില്‍ നല്ല ഒരുവെള്ളചാട്ടം.
പക്ഷെ അതിന്‍റെ ഉയരം കാണാന്‍ സാധിച്ചില്ല. രാവിലെ അതു കണ്ടു ആസ്വദിച്ചിട്ടു പോകാമെന്ന് തീരുമാനിച്ച് എല്ലാവരും വണ്ടിയില്‍ തന്നെ ചെറുതായി ഉറങ്ങി. അപ്പോഴേക്കും സമയം 2 മണി രാത്രി.
  

Day 2

രാവിലെ 6 മണി ആയപ്പോള്‍ ഞങ്ങള്‍ ഉണര്‍ന്നു പാതി ഉറക്കത്തില്‍ ആ വെള്ളച്ചാട്ടവും കണ്ടു യാത്ര തുടര്‍ന്നു. അടുതലക്ഷ്യം ഒരു കോമണ്‍ ടൊഇലെട് ആണ്. കുറച്ചങ്ങു ചെന്നപ്പോള്‍ മറ്റൊരു വെള്ളച്ചാട്ടം. അവിടെ തന്നെ ഒരു പൊതു ടൊഇലെട് ഉണ്ടാരുന്നു. അതു കുറച്ചു പടവുകള്‍ ഇറങ്ങി താഴേക്ക്‌ പോണം. നീണ്ട ഖു. അകതിരിക്കുന്നവന്, ക്ഷമ നശിച്ചു പുറത്തു നില്‍കുന്നവരുടെ വക അസഫ്യ വര്‍ഷവും. ഇനി ഒന്ന് കുളിക്കണം, അതിനു പറ്റിയ ഒരുവെള്ളച്ചാട്ടവും റോഡ്‌ സൈഡില്‍ തന്നെ ഞങ്ങള്‍ കണ്ടുപിടിച്ചു. അതിനു ശേഷം അടിമാലിയില്‍ പോയി പ്രഭാത ഫക്ഷണം കഴിച്ചു മുന്നരിലേക്ക് യാത്ര തുടര്‍ന്നു. കുറച്ചു ദൂരം കഴിഞ്ഞപോള്‍ റോഡ്‌ മോശമായി തുടങ്ങി. ഹൈര്‍പിന്‍ വളവുകളും, കോട മഞ്ഞും, മഴയും ഡ്രൈവിംഗ് ദുസഹമാക്കി. പോകുന്ന വഴിയില്‍ തന്നെ കല്ലാര്‍ വെള്ളച്ചാട്ടവും, ഒരു വ്യൂ പൊയന്റും കാണാം. ഏകദേശം 10 മണിക് രാവിലെ ഞങ്ങള്‍ മുന്നാര്‍ എത്തി. ആദ്യം ദേവികുളം റൂട്ടില്‍ പോയി. തേയില തോട്ടങ്ങളും, പുല്ലും പാതി മഞ്ഞും പൊതിഞ്ഞു നില്‍കുന്ന പാറകളും പിന്നെ വലിയ ഒരു വെള്ളച്ചാട്ടവും ആയിരുന്നു ഞങ്ങളെ കാത്ത് അവിടെ ഉണ്ടായിരുന്നത്.





Devikulam
അതേ റൂട്ടില്‍ തന്നെ പോയി പൂപാറ വരെ എത്തി രാമക്കല്‍മേട്‌ ആരുന്നു ലക്ഷ്യം പക്ഷെ അവിടെ നിന്നും 32 km വീണ്ടും പോണം.
 അതുകൊണ്ട് ആ ശ്രമം അവിടെ ഉപേഷിച്ച് ആനയിരങ്ങല് ഡാമും കണ്ട് വീണ്ടും മുന്നാറില്‍ എത്തി ഉച്ച ഊണ് കഴിച്ചു. ഒരു തമിഴ്നാടന്‍ രുചി. പ്ലാനിംഗ് അനുസരിച്ച് ഉച്ച കഴിഞ്ഞു മാട്ടുപട്ടിക് പോയി. മാട്ടുപട്ടി ഡാം ക്രോസ് ചെയ്തു എക്കോ പൊയന്റും





Echo point
കണ്ടു കുണ്ടലെ ഡാമില്‍ എത്തി. അവിടെ നിന്നു വണ്ടിയുടെ അടി കല്ലില്‍ തട്ടി ഇറങ്ങി നോക്കിയപോള്‍ നാലു ടയറിനും കാറ്റ് കുറഞ്ഞിരികുന്നു. എയര്‍ നിറക്കണമെങ്കില്‍ മുന്നാര്‍ ചെല്ലണം. അപ്പോള്‍
Top station ഉപേക്ഷികേണ്ടിവരും. അതുകൊണ്ട് രണ്ടും കല്പിച്ചു Top station കാണാനായി പോയി. 6 മണി ആയപ്പോള്‍ അവിടെ എത്തി. നല്ല തണുപ്പും കാറ്റും. കിടു കിടെ വിറക്കുന്നു. സഞ്ചാരികള്‍ 





Top station
മടങ്ങിപോയികൊണ്ടിരിക്കുന്നു. ടോപ്സ്റ്റേന്‍ ഏറെകുറെ വിജനമായി. തണുപ്പ് മാറ്റാന്‍ എന്നവിതം കമ്പിളിപുതപ്പ് പോലെ കോടമഞ്ഞ്‌ പൊതിഞ്ഞു നില്‍കുന്ന മലകള്‍, താഴ്വരകള്‍. തമിഴ്നാട്‌ വരെ കാണാം അവിടെ നിന്നാല്‍. മൂന്നാറിനു അടുത്ത് കുരിശുപറ പള്ളിയിലെ ഫാദര്‍ ടോമിയുടെ കൂടെ ആണ് ഞങ്ങളുടെ ഇന്നത്തെ താമസം. ഞങ്ങള്‍ തിരിച്ചു മുന്നരിലെത്തി എയര്‍ ചെക്ക്‌ ചെയാനായ് നോക്കുമ്പോള്‍ ഷോപ്പ് എല്ലാം അടച്ചു ഇന്നി നാളെ
9 മണികെ തുറക്കുകയുള്ളു. അത്താഴവും കഴിച്ചു കുരിശുപറ പള്ളിയിലേക് യാത്ര തുടര്‍ന്നു. വീണ്ടും അടിമാലി റൂട്ടില്‍ 17 km യാത്ര ഉണ്ട്. 3 km മംകുളം റൂട്ടില്‍ ഉള്ളിലേക്ക് പോണം. വെള്ളയും, മഞ്ഞയും ലൈറ്റ് ഇട്ടിട്ടും മുന്‍പില്‍ കോടമഞ്ഞു മാത്രം കാണാം. അങ്ങനെ 9 മണിയോട് കൂടി ഞങ്ങള്‍ തപ്പിപിടിച്ച് പള്ളിയിലെത്തി. ടോമി അച്ഛന്‍റെ വക ചൂട് കട്ടന്‍ചായയും പിന്നെ കൊടും കാട്ടില്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തു





Kurishupara church
കിടന്നുറങ്ങിയത്തിനു ചെറിയ ഒരു ശകാരവും തന്നു ഞങ്ങളെ സീകരിച്ചു. “പോകുന്ന വഴിയുടെ റൂട്ട് മാപ് മാത്രം പോര, വഴിയുടെ അവസ്ഥയും  കൂട് അറിഞ്ഞിരിക്കണം” എന്ന് ഒരു ഉപദേശവും ഞങ്ങള്‍ക്ക് തന്നു.
സുഖസുന്ദരമായ ഉറക്കം.

 



Day 3 

ഇത്ര ദൂരം യാത്രചെയ്ത ഷീണം ആ കട്ടിലില്‍ ഇറക്കി വെച്ചിട്ട് രാവിലെ 5 മണിക്ക് എല്ലാവരും ഉറക്കം ഉണര്‍ന്നു, ഉണര്‍ത്തി. കൊടും തണുപ്പത്ത് ഒരു കുളിയും പാസാക്കി ചെറിയ ഒരു കാപ്പിയും കുടിച്ചു 7 മണിയോടുകൂടി ഇരവികുളം ലക്ഷ്യമാക്കി യാത്ര ആരമ്പിച്ചു. ഇന്നലെ രാത്രിയില്‍ വന്ന വഴികളൊക്കെ വളരെ മനോഹരമാണെന്ന് ഇപ്പോളാണ് ഞങ്ങള്‍ക്ക് മനസിലാകുന്നത്. പൊട്ടിപൊളിഞ്ഞ വഴിയിലൂടെ  യാത്രചെയ്ത് 8 ആയപ്പോള്‍ മുന്നാര്‍ എത്തി. ഇത്തവണ പ്രഭാത ഭക്ഷണത്തിനു വേറൊരു ഹോട്ടലില്‍ കയറി. മുന്നരില്‍നിന്നു ഫുല്‍ ടാങ്ങ് പെട്രോളും അടിച്ചു  (Rs 1350km/-, 18.84L, 603 km)  എയര്‍ ഫില്ലിങ്ങും ചെയ്തു യാത്ര തുടര്‍ന്നു.  13 km യാത്ര ചെയ്തപ്പോള്‍ ഇരവികുളം എത്തി. 25 രൂപ പാര്‍ക്കിംഗ് ചാര്‍ജ് കൊടുത്ത് വണ്ടി ലോക്ക് ചെയ്തു ഞങ്ങള്‍ ഖുവില് നിന്നു. 55 രൂപ ഒരാള്‍ക്ക് വെച്ച് നാലു ടിക്കറ്റ്‌ എടുത്തു ഇരവികുളം നാഷണല്‍ പര്കിന്റെ ബസില്‍ കയറി മലയുടെ മുകളിലേക്ക് യാത്ര . വലിയ വളവുകളും, കൊക്കകളും, വെള്ളച്ചാട്ടങ്ങളും ഉള്ള റോഡില്‍, ഹൈവേ യില്‍ എന്നാ പോലെ ഡ്രൈവര്‍ ബസ്‌ പായിക്കുന്നു. ബസ്‌ ചെന്ന് നിര്‍ത്തുന സ്ഥലത്ത്  ചെറിയ ഒരു മ്യുസിം ഉണ്ട്. പിന്നെ മുകളിലേക്ക് കുറച്ചു നടത്തം. മഞ്ഞുകൊണ്ടു മൂടിയ വഴിയില്‍ തണുത്ത കാറ്റിനെയും മറികടന്നു, ഏറ്റവും മുകളില്‍ എത്തി. ഏതായാലും വെറുതെ മടങ്ങേണ്ടി വന്നില്ല. കുറെ വരയടിന്‍ കൂട്ടങ്ങള്‍ മേഞ്ഞു മേഞ്ഞു അടുത്തേക്ക് വരുന്നു. മഞ്ഞു മാറിയ സമയത്ത് ഒരു നല്ല 
ഫോട്ടോയും എനിക്ക് കിട്ടി. നമ്മുടെ





Eravikulam national park
മലയാളിസ് തനി
സ്വഭാവം കാണിച്ചുതുടങ്ങി. ഓരോ ഓരോ വൃത്തികെട്ട ശബ്ദം ഉണ്ടാക്കി അവയെ തിരികെ ഓടിച്ചു. 12 മണി ആയപ്പോളേക്കും ഞങ്ങള്‍ തിരികെ കാറിന്‍റെ അടുത്തെത്തി മറയൂര്‍ ചിന്നാര്‍ വഴി വാള്‍പാറ കു യാത്ര തുടങ്ങി. അപ്പോളേക്കും ഇരവികുളംത് ടിക്കറ്റ്‌ ഖു, പാര്‍ക്കിംഗ് ഏരിയ കവിഞ്ഞു. മറയൂര്‍ റോഡിന്‍റെ രണ്ടു ഭാഗത്തും





Munnar to chinnar road
ഉള്ള തേയില തോട്ടങ്ങളും, വെള്ളച്ചാട്ടങ്ങളും എന്‍റെ ക്യാമറയിലെ ക്ലിക്കുകളുടെ എണ്ണം കൂടി. പോകുന്ന വഴിയില്‍ തന്നെ ആണ് ലോക്കോണ്‍ വെള്ളച്ചാട്ടം. ഞാനും സംഗീതും
10 രൂപ ടിക്കറ്റ്‌ ചാര്‍ജ് കൊടുത്ത് അതിന്‍റെ അടുത്തേക്ക് പോയി മറ്റു രണ്ടുപേര്‍ വണ്ടിയില്‍ തന്നെ വിശ്രമിച്ചു.  കുറെ ദുരം യാത്രചെയ്തപ്പോള്‍ ഞങ്ങള്‍ ചന്ദന മരങ്ങളുടെ ഇടയിലേക് പ്രവേശിച്ചു. റോഡിന്‍റെ രണ്ടുവശത്തും കമ്പിവേലി ഇട്ടു സംരഷിചിരികുന്ന ചന്ദന മരങ്ങളുടെ ഇടയിലുടെ കാട്ടുപോത്തുകള്‍ വിലസുന്ന കാഴ്ച അല്‍പസമയം നോക്കി നിന്നുപോയി. കുറച്ചുകൂടി യാത്ര ചെയ്തപ്പോള്‍ ഒരു മലയാളി ഹോട്ടല്‍ കണ്ടു, അവിടെ നിന്നു ഉച്ചയൂണ് കഴിച്ചു യാത്ര തുടര്‍ന്നു. ചിന്നാര്‍ വൈല്‍ഡ്‌ ലൈഫ് ആണ് അടുതപ്രതീക്ഷ. ഹോട്ടല്‍ ജീവനകാരന്‍ പറഞ്ഞതനുസരിച്ച് ധാരാളം ആനകളും, കാട്ടുപോത്തുകളും കാണപെടുന്ന കൊടും കാട്. പക്ഷെ അതൊരു വനമാണെന്നു 





Chinnar forest area
പോലും തോന്നിയില്ല. കുറെ ഉണക്കമാരങ്ങളും, വീതികുറഞ്ഞ വഴിയും. ഒരു മാനിനെ പോലും ഞങ്ങള്‍ കണ്ടില്ല. അങ്ങനെ കേരള അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റ് എത്തി. അവിടെ വാഹന പരിശോധനക്കായി പുറത്തിറങ്ങിയപ്പോള്‍, ഒരു പറ്റം കുരങ്ങന്മാര്‍ പാഞ്ഞുവന്ന് അതില്‍ ഒരുത്തന്‍ കാറിനുള്ളില്‍ പ്രവേശിച്ചു. ഞങ്ങള്‍ പാവങ്ങള്‍ ആണെന്നുതോന്നിയതുകൊണ്ടോ എന്തോ അവന്മാര്‍ അടുത്ത വണ്ടി ലക്ഷ്യമാക്കി പാഞ്ഞു. പിന്നെ മനുഷ്യന്മാരുടെ ചെക്കിംഗ് വേറെയും. തമിഴ്നാട്‌ ചെക്ക്പോസ്റ്റില്‍ വെറുതെ
  20 രൂപയും ഞങ്ങളോട് വാങ്ങി. തമിഴ്നാട്ടില്‍ റോഡ്‌ ഏതാണ്ട് സ്ട്രൈറ്റ്‌ ആണ്. പക്ഷെ റോഡ്നിറയെ കിണറു പോലുള്ള കുഴികളും. വലതു വശത്തായി അമരാവതി പുഴ (Amaravathi reservoir) കാണാം. കയില്ലേ റൂട്ട്മാപ് അനുസരിച്ച് കുറിച്ചികൊട്ടയില്‍ ചെന്നു ലെഫ്റ്റ് തിരിഞ്ഞു. കുറെ ചെന്നു റൈറ്റ്ഉം. പിന്നെ കുറെ ദൂരം വിജനമായ സ്ട്രെയിറ്റ് റോഡ്‌. ചുറ്റും കൃഷിയിടങ്ങള്‍. വഴിചോദിക്കാന്‍ പോലും ആരും ഇല്ല. പെട്ടന്ന് രണ്ടു കെ ല്‍ വണ്ടികള്‍ ഞങ്ങളുടെ മുന്‍ബില്‍ കയറിപോയി. അവരുടെ പിറകെ ഞങ്ങളും വെച്ചുപിടിപ്പിച്ചു. കുറച്ചുദൂരം ചെന്നു വീണ്ടും ലെഫ്റ്റ്. വീതികുടിയ നല്ല റോഡ്‌ പെട്ടന്നുതന്നെ ആളിയാര്‍ ഡാം എത്തി സമയം 5:30 pm.  ഒരാള്‍ക് 4 രൂപ വെച്ച് നാലു ടിക്കറ്റ്‌ എടുത്തു അവിടെ പ്രവേശിച്ചു. മറയാന്‍ പോകുന്ന സൂര്യന്‍റെ കിരണങ്ങള്‍ അടിച്ചു വാള്‍പാറ മലനിരകള്‍ തിളങ്ങി.





Aliyar dam
അവിടെ നിന്നാല്‍ വാള്‍പാറക് പോകുന്ന ഹൈര്‍പിന്‍ റോഡുകള്‍ ചെറുതായി കാണാം.
6:30 ആയപ്പോള്‍ ഞങ്ങള്‍ വാള്‍പാറക് തിരിച്ചു. അവിടെയും ഉണ്ടൊരു ചെക്ക്പോസ്റ്റ്. 20 രൂപ വീണ്ടും പോയി, പോരാത്തതിനു വാഹനം സ്റ്റോപ്പ്‌ ചെയ്യരുത്, ഫോട്ടോ എടുക്കരുത് എന്ന താക്കിതും കിട്ടി. അതുകൊണ്ട് വീഡിയോ ഓണ്‍ ചെയ്തുവെച്ചു റോഡ്‌ കുറെ പകര്‍ത്തി. 40 ഹൈര്‍പിന്‍ വളവു പിന്നിടണം വാള്‍പാറ എത്തണമെങ്കില്‍. അല്‍പസമയം കഴിഞ്ഞപോള്‍ ഇരുട്ട് പരന്നുതുടങ്ങി. ഏതാണ്ട് 22 ഹൈര്‍പിന്‍ കഴിഞ്ഞപോള്‍ ഒരു ബോര്‍ഡ് കണ്ടു “Mist spreading area”  അതിനുശേഷം പെട്ടന്ന് ഞങ്ങള്‍ കോടമഞ്ഞിന്‍റെ ഉള്ളിലേക്ക് പ്രവേശിച്ചു.





Mist spreading area
പിന്നെ റോഡും ആകാശവും ഒരു പോലെ തോന്നി. റോഡിന്‍റെ സെന്‍റര്‍ ലൈനില്‍ ഉള്ള റിഫ്ലെക്ടര്‍ നെ നടുക്കാക്കി ഞങ്ങള്‍ കാര്‍ ഓടിച്ചു. പിന്നെ പുറകില്‍ വന്ന ഒരു ബസിനെ മുന്‍ബില്‍ വിട്ടു അതിനു പുറകെ ആയി യാത്ര. സ്ഥിരം ഡ്രൈവര്‍ ആയതുകൊണ്ടോ എന്തോ, ബസ്‌ നല്ല സ്പീഡില്‍ ആണ് പോകുന്നത്. അങ്ങനെ ഞങ്ങള്‍
  8:30 മണിയോടുകൂടി വാള്‍പാറ എത്തി. കുറെ കേരള വണ്ടികള്‍ കണ്ടപ്പോല്‍ തന്നെ ഒരു ആശ്വാസം. പക്ഷെ ഒരു മലയാളി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചപ്പോള്‍ ആ ആശ്വാസം ഇല്ലാതായി. ഇനി എങ്ങനെ എങ്കിലും ഒരു റൂം ഒപ്പിക്കണം. ചോദിച്ചടതെല്ലാം ഫുള്‍ ആണ് റൂം ഉണ്ടെങ്കില്‍ തന്നെ നല്ല വാടകയും. ഇന്നു രാത്രിയും വണ്ടിയില്‍ത്തന്നെ കിടക്കണമല്ലോ എന്നാലോചിച്ചു നില്‍കുമ്പോള്‍. 1000 രൂപക്ക് ഒരു റൂം കിട്ടി. ഒരു തമിഴന്‍ അധ്യാപകന്‍റെ അടിപൊളി വീട്. രണ്ടു റൂം 5 പേര്‍ക് സുഗമായി കിടക്കാം 600 രൂപ റൂം വാടക. 400 രൂപ ഇടക്കാരന്‍റെ കാശ് അതും ഒരു മലയാളി.

 Day 4

രാവിലെ 6  മണി ആയപ്പോള്‍ ഉറക്കമുണര്‍ന്നു, കോച്ചുന്ന തണുപ്പത് ഒരു കുളിയും പാസാക്കി യാത്ര ആരംഭിച്ചു. എന്‍റെ ലിസ്റ്റില്‍ ഉള്ള ഒരു സ്ഥലതോട്ടും ഇപ്പോള്‍ പ്രവേശനം ഇല്ല. അതുകൊണ്ട് ബാലാജി അമ്പലം  കാണാനായി പോയി. അവിടെ ക്യാമറ അനുവതിക്കില്ല. മാത്രമല്ല കുറെ ദൂരം നടപ്പും, അതിനാല്‍ ആ ശ്രമം ഉപേഷിച്ച് ഞങ്ങള്‍ തിരികെ വാള്‍പാറ എത്തി ഒരു തമിള്‍ ഹോട്ടലില്‍ നിന്നു കാപ്പികുടിച്ചു.





Loms view point
എല്ലാവരുടെയും തീരുമാനപ്രകാരം ഇന്നലെ രാത്രിയില്‍ വന്ന അതേ റോഡില്‍കൂടി ഇന്നു ഒന്നുകൂടി യാത്രചെയ്തു. ആളിയാര്‍ ഡാമിന്‍റെ അടുത്തു ലോംസ് വ്യൂ പോയിന്റ്‌ വരെപോയി.
40  ഹൈര്‍പിന്‍ വളവിന്‍റെ മനോഹാരിത ഇപ്പോള്‍ ആണ് ശരിക്കും ആസ്വദിച്ചത്. അവിടെ നിന്നുള്ള ആളിയാര്‍ ഡാമിന്റെ കാഴ്ച പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. അടുത്ത പോയിന്‍റെ ആയ ഷോളയാര്‍ ഡാം ലേക്ക് ഞങ്ങള്‍ വണ്ടി തിരിച്ചു. 32 km വന്ന വഴിയെ തിരികെ ഓടണം. അങ്ങോട്ടുപോയപ്പോള്‍ കണ്ട കാട്ടുപന്നി കൂട്ടങ്ങള്‍ റോഡരുകില്‍ തന്നെ മേയുന്നുണ്ടാരുന്നു. ചാലകുടി റൂട്ടില്‍ തന്നെ ആണ് ഷോളയാര്‍ ഡാം.





Sholayar Dam
അവിടെ കുറച്ചുസമയം ചിലവഴിച്ചു യാത്രതുടര്‍ന്നു. ഒരു ചെക്ക്‌പോസ്റ്റ്‌ കടന്നു ഷോളയാര്‍ റയിന്‍ ഫോറസ്റ്റില്‍ എത്തി. എന്‍റെ ഒരു കൂട്ടുകാരന്‍ പറഞ്ഞതനുസരിച്ച് കുറെ കട്ടുപോതിനെയും, ആനയും ഞാന്‍ പ്രതീഷിച്ചു. എന്നാല്‍ കുറെ സിംഹവാലന്‍ കുരങ്ങുകള്‍ ആയിരുന്നു ഞങ്ങളെ കാണാന്‍ ഉണ്ടാരുന്നത്. കുറെദൂരം വീതികുറഞ്ഞു പോട്ടിപോളിഞ്ഞവഴി. നല്ല ഇരുട്ടുനിറഞ്ഞ വനം. എന്നാല്‍ തുരുതുരെ പോകുന്ന വാഹനങ്ങള്‍ ആ കാടിന്‍റെ മനോഹരിതക്ക് കോട്ടം 
Lion tailed macaque
വരുത്തുന്നതായി എനിക്ക് തോന്നി. ഏതാണ്ട്
4  മണിയോടുകൂടി ഞങ്ങള്‍ കാടു കടന്നു നാട്ടില്‍ എത്തി. എല്ലാവര്‍ക്കും നല്ല വിശപ്പ്‌. അതികം ഓടേണ്ടി വന്നില്ല,  അപ്പോള്‍ തന്നെ ഒരു ഹോട്ടലിന്‍റെ ബോര്‍ഡ്‌ കണ്ടു. ചെന്നെത്തിയത് ഒരു വീട്ടില്‍ ആണ്. അവിടെനിന്നു ചോറും കഴിച്ചു വാഴച്ചാല്‍ വന്നു. അപ്പോള്‍ സമയം 5 മണി. 6 മണിവരയേ ആതിരപളിയില്‍ പ്രവേശനം ഉള്ളു. അതുകൊണ്ട് വാഴച്ചാല്‍ പെട്ടന്ന് 





Sholayar
ഓടിപിടിപ്പിച്ചു കണ്ട് ആതിരപള്ളിയില്‍ എത്തി. ഇതിനു മുന്‍പ് ഞാന്‍ അതിരപ്പിള്ളിയില്‍ വന്നിട്ടുണ്ടെങ്കിലും ഇത്രയധികം വെള്ളം അന്നുണ്ടയിരുനില്ല. ഏതായാലും എന്‍റെ ക്യാമറയിലെ
8GB മെമ്മോറി കാര്‍ഡ്‌. അതിരപ്പള്ളിയിലെ ലാസ്റ്റ് ഫോടോയോടുകൂടി ഫുള്‍ ആയി. 7 മണി ആയപ്പോള്‍ ചാലകുടി എത്തി. ഡിന്നര്‍ കഴിച്ചു. ഫുള്‍ ടാങ്ങ് പെട്രോളും അടിച്ചു (Rs 1300/-, 18.52L, 943 km) . അമലിനെ KSRTC സ്റ്റാന്‍ഡില്‍ കൊണ്ടുപോയി വിട്ടു ഞങ്ങള്‍ 





Athirapalli
തലശേരികും തിരിച്ചു. നീണ്ട യാത്രയുടെ ഷീണം
കാരണം ചിക്കു മയക്കത്തിലേക്കു വീണുപോയി.
2 am മണിയോടുകൂടി സംഗീതിനെ മുഴിപിലങ്ങട് വീട്ടില്‍ വിട്ടു തിരിച്ചു തലശേരി എത്തിയപ്പോളേക്കും ഉറക്കത്തിന്‍റെ മാലാഖമാര്‍ എന്നെ മാടിവിളിക്കാന്‍ തുടങ്ങി. ഇനിയുള്ള യാത്ര നല്ലതല്ല എന്ന് എനിക്കും തോന്നി. അതുകൊണ്ട് വണ്ടിക്ക് വിശ്രമം കൊടുത്ത് രാവിലെ 6  മണിവരെ സുഖമായ ഉറക്കം വണ്ടിയില്‍ തന്നെ.

Day 5
ചിക്കു എന്നെ വിളിചില്ലായിരുന്നു എങ്കില്‍  രാവിലെ ആയതു ഞാന്‍ അറിയില്ലാരുന്നു. അങ്ങനെ 7 മണിയോടുകൂടി വീട്ടില്‍ എത്തി. മൊത്തം  1247 km വണ്ടി ഓടി. അമലിനു 1431 രൂപയും ഞങ്ങള്‍ ഒരാള്‍ക്  2226 രൂപയും മൊത്തം ചിലവായി.

 


Munnar to Valparai
Munar


Valparai